കോഴിക്കോട് :തെരുവിനെ പോരാട്ട ഭൂമിയാക്കിയ കലാകാരനായിരുന്നു കെ.ടി.മുഹമ്മദെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. പുരോഗമനകലാസാഹിത്യസംഘം ജില്ലാകമ്മിറ്റി മാങ്കാവിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡോ.യു. ഹേമന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാബു പറശ്ശേരി, വിൽസൺ സാമുവൽ, മേലടി നാരായണൻ, ഡോ.എൻ.ഇ. എ.സുരേഷ്, അലി എന്നിവർ സംസാരിച്ചു. കവിയരങ്ങ് വിനു നീലേരി ഉദ്ഘാടനം ചെയ്തു. വിഷ്ണു ഒടുമ്പ്രയുടെ ചെണ്ടമേളം, നാടക, ബബിജപ്രമോദ് എഴുതി സംവിധാനം ചെയ്ത തെരുവുനാടകം എന്നിവ അവതരിപ്പിച്ചു.