മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അവതരിപ്പിച്ചു. സേവനമേഖലക്ക് മുൻതൂക്കം കൊടുത്ത് കൊണ്ട് 2,40,137,222 രൂപ യുടെ ബ‌‌ഡ്ജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. സേവന മേഖലക്ക് 11603600 രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്പാദന മേഖലക്ക് 6300000 രൂപയും പശ്ചാത്തലത്തിന് 20350000 രൂപയും വകയിരുത്തി. ഭവനപദ്ധതികൾക്കായി 1.5 കോടി രൂപയും കുടിവെളള പദ്ധതികൾക്കായി 6.61 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. യോഗത്തിൽ പ്രസിഡന്റ് പുലപ്പാടി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.