park
park

​ഫറോക്ക് : രാമനാട്ടുകര നഗര സൗന്ദര്യവത്ക്കരണ പദ്ധതി ഇന്ന് വൈകീട്ട് 4 മണിക്ക് ​ പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.എ അസീസ് സ്മാരക ഉദ്യാനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ, വി.കെ.സി മമ്മദ് കോയ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, ഗാനമേള എന്നിവയും നടക്കും. ​നഗരസഭ ചെയർപേഴ്സൺ ബുഷറ റഫീഖ്, വൈസ് ചെയർമാൻ കെ.സുരേഷ്, പി കെ അബ്ദുൽ ലത്തീഫ്, പി.ടി നദീറ, കെ.എം.യമുന, എം.കെ.ഗീത​, കെ.സലിം ​ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.