മുക്കം: ജനങ്ങൾക്കിടയിൽ റേഡിയോയ്ക്ക് വീണ്ടും സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ആകാശവാണി ന്യൂസ് റീഡർ ഹക്കീം കൂട്ടായി പറഞ്ഞു. കാരശേരി പഞ്ചായത്തിലെ ആനയാംകുന്നു വാർഡിൽ എല്ലാ വീടുകളിലും റേഡിയോ നൽകുന്ന "എന്റെ ആകാശവാണി" പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . പഞ്ചായത്ത് അംഗം സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പി.പി.ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. എ.പി മുരളീധരൻ,എം.ടി. അഷ്‌റഫ്,കെ . കോയ, വി.എം. ജംനാസ്,ഇ.പി.ബാബു ,എം. ടി. സൈദുഫസൽ, സത്യൻ മുണ്ടയിൽ,കുഞ്ഞാലി മമ്പാട്ട് എന്നിവർ സംസാരിച്ചു.സമാൻ ചാലുളി സ്വാഗതവും മുജീബ് കറുത്തേടത്തു നന്ദിയും പറഞ്ഞു.