പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ ഭവന-കാർഷിക- തൊഴിൽ മേഖലയോടൊപ്പം പേരാമ്പ്ര താലൂക്ക്
ആശുപത്രി വികസനത്തിനും പരിഗണന. ആശുപത്രിയുടെ മികവാർന്ന തുടർപ്രവർത്തനത്തിന് 35 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഡോക്ടർമാർ ,നഴ്സുമാർ ,പാരാമെഡിക്കൽ സ്റ്റാഫ് ,തുടങ്ങി എല്ലാവരുടെയും സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും. ഡയാലിസ് സെന്ററിന്റെ വിപുലീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. അതിന്റെ നടപടികൾഉടൻ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് .
ഇതാടെ മലയോരത്ത വിപുലമായ സൗകര്യങ്ങളുള്ള ആതുരാലയമായി താലൂക്ക് ആശുപത്രി മാറും .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ബഡ്ജറ്റ് അവതരിപ്പിച്ചു.
പി.എം.എ.വൈ ലൈഫ് ഭവനപദ്ധതിക്ക് 51411000 രൂപ നീക്കിവെച്ചു. മൊത്തം 162260446 രൂപ വരവും 158021000 രൂപ ചെലവും 4239446 നീക്കിയിരിപ്പുമാണ്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ബ്ലോക്ക് ഓഫീസ് നവീകരണത്തിന് 2 കോടി രൂപ ലഭ്യമാക്കി കെട്ടിടം പണിയും. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് 10 ലക്ഷം പരിസ്ഥിതി വനിതാ ഓട്ടോ 3 ലക്ഷം, മെയിന്റയിൻസ് ഗ്രാന്റ് നോൺ റോഡുകൾക്ക് 12092000, നെൽകൃഷി വികസനത്തിന് 25 ലക്ഷം. പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശശികുമാർ പേരാമ്പ്ര, കെ.സജീവൻ, പി.കെ രജിത, മെമ്പർമാരായ കെ.അജിത, കെ.കെ ലിസി, പി.ടി അഷറഫ്,കെ.കെ വിനോദൻ, ഗിരിജ, സി.എം സനാതനൻ ,പ്രഭാശങ്കർ, സെക്രട്ടറി പി.ആർ ബേബി, ജോയിൻ ബി.ഡി.ഒ സി.ബേബി ജോൺ എന്നിവർ പ്രസംഗിച്ചു.