 
ബാലുശ്ശേരി: കുന്നക്കൊടി ത്രിവേണി പാടശേഖരത്തിൽ വർഷങ്ങളായി തരിശിട്ടിരുന്ന പാടം നെൽകൃഷിക്കായി ഒരുങ്ങി. ബാലുശ്ശേരി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെയാണ്
പാടശേഖരസമിതി അംഗങ്ങൾ കൃഷി നടത്തുന്നത്. നെൽവിത്തിടൽ സച്ചിൻ ദേവ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. ചായാടത്ത് ഇല്ലം ഗോവിന്ദൻ നമ്പൂതിരിയാണ് വയൽ നെൽകൃഷിക്കായി വിട്ടു നൽകിയത്. വാർഡ് മെമ്പർ സി.എം മിനി , കൃഷി ഓഫീസർ പി. വിദ്യ, പാടശേഖര സമിതി അംഗങ്ങൾ ബാലൻ കൈതാൽ ,സത്യൻ അനന്തോത്ത്, ചന്ദ്രൻ പൊട്ടകുളങ്ങര, സുരേഷ് എളമ്പിലാശ്ശേരി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.