കോഴിക്കോട്: കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂരും യുവ ആർട്സ് സ്പോർട്സ് ക്ലബ് ഒളവണ്ണയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവം നടത്തി. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി. കോയാസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷാനുമുല്ലവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.