fg

കോഴിക്കോട്: പ്രാദേശിക വിപണികൾ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കാൻ വി.കെ.സി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കൽ' കാമ്പയിൻ കേരളത്തിൽ വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ പദ്ധതി ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ 15,000-ൽപ്പരം ചെറുകിട ഷോപ്പുകൾക്ക് ഈ കാമ്പയിൻ അനുഗ്രഹമായി മാറിയിരുന്നു. വലിയ സ്വീകാര്യതയോടെ ഓൺലൈൻ വ്യാപാരം മുന്നേറുമ്പോഴും 70 ദിവസം മാത്രം പിന്നിടുന്ന ഷോപ്പ് ലോക്കൽ കാമ്പയിനിലൂടെ വൻതോതിൽ ഉപഭോക്താക്കളെ വി.കെ.സി ഗ്രൂപ്പ് അയൽപക്ക ഷോപ്പുകളിലെത്തിച്ചു. പദ്ധതിയിലൂടെ വി.കെ.സി ബ്രാൻഡ് ഉത്പന്നങ്ങളുടെ വില്പനയും ഡിമാൻഡും കൂടി.

ചെറുകിട വ്യാപാരികൾക്കായി വി.കെ.സി ഗ്രൂപ്പ് 'ഷോപ്പ് ലോക്കൽ ഡീലർ കെയർ' എന്ന പേരിൽ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയും ബെനവലന്റ് ഫണ്ടും അവതരിപ്പിച്ചതിനൊപ്പം ഉപഭോക്താക്കളെ നേരിട്ട് കടകളിലെത്തിക്കാൻ വി.കെസി പരിവാർ ആപ്പ് പുറത്തിറക്കിയതും പദ്ധതിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസാം എന്നീ സംസ്ഥാനങ്ങളിലും കൂടി ഷോപ്പ് ലോക്കൽ കാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, കാമ്പയിനിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രതിവാര സമ്മാന പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

 ഷോപ്പ് ലോക്കൽ സംസ്‌കാരം വ്യാപിപ്പിക്കുന്നതിൽ വിപ്ലവകരമായ നേട്ടമാണ് കൈവരിച്ചത്. വിതരണക്കാർ, സബ് ഡീലർമാർ, ചെറുകിട വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവരടങ്ങുന്ന വി.കെ.സി കുടുംബത്തിന്റെ അഭിമാന നേട്ടമാണിത്.

വി.കെ.സി റസാഖ്, വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ