തിരുവനന്തപുരം: വയനാട് ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് തൊണ്ടർനാട് എം.ടി.ഡി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പി.എസ്.സനുവിന് വേണ്ടി സ്‌കൂൾ ഏറ്റുവാങ്ങി. തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ആന്റണി രാജു അവാർഡുകൾ വിതരണം ചെയ്തു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സനു കഴിഞ്ഞവർഷം ജൂൺ 28 നാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ജില്ലയിലെ മികച്ച സ്‌കൂൾ കൃഷിയിടത്തിനുള്ള അവാർഡ്, നിർധനരായ വിദ്യാർഥികൾക്കുള്ള ഭവനനിർമാണം, വയോജനങ്ങൾക്ക് ഭക്ഷണപ്പൊതി, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനനോപകരണ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

ചീരാൽ മുണ്ടക്കൊല്ലി പഴയിടത്ത് സോമശേഖരൻ-മല്ലിക ദമ്പതികളുടെ മകനാണ്. ഭാര്യ വിദ്യ. മകൾ സാൻവിക.

വയനാട് ജില്ലയിലെ മികച്ച എൻഎൻഎസ് വോളണ്ടിയർക്കുള്ള അവാർഡ് ഇതേ സ്‌കൂളിലെ യദുദേവ് പ്രഭാകറിന് ലഭിച്ചു.