img-
ഡോക്യുമെന്ററി വീഡിയോ കവർ

കോഴിക്കോട്: സി.വി.രാമൻപിള്ളയുടെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളം പി.ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി വീഡിയോ പുറത്തിറക്കി.

മലയാളം വകുപ്പ് മേധാവി ഡോ.വി.എസ്.റോബർട്ടിന്റെ മേൽനോട്ടത്തിലായിരുന്നു "സി.വി.രാമൻപിള്ള : മലയാള ചരിത്രനോവലിന്റെ പ്രതിഭാപുരുഷൻ" എന്ന വീഡിയോ ചിത്രത്തിന്റെ നിർമ്മാണം. എം.എ മലയാളം വിദ്യാർത്ഥികളായ ഡെൽന ബി. ജോർജ്ജ്, പി.ഫാദിയത്ത്, വിദ്യ ദാമോദരൻ, ശ്രീശ്യാം, ജെ.എസ്.അഭിന എന്നിവർ പങ്കാളികളായി.