juise
ജ്യൂസ്

കോഴിക്കോട്: പൊള്ളുന്ന വെയിലിന് ആശ്വാസം പകർന്ന് ജ്യൂസ് വിപണി. മാങ്ങ, പൈനാപ്പിൾ, അനാർ, ഓറഞ്ച്, മുന്തിരി, സപ്പോട്ട, ആപ്പിൾ, മുസംബി, പപ്പായ, തണ്ണിമത്തൻ തുടങ്ങിയ ഏതുതരം ജ്യൂസ് വേണമെങ്കിലും ലഭ്യമാണ്. കരിക്ക്, ജാതിക്ക ഷേയ്ക്കാണ് ആവശ്യമെങ്കിൽ അതും തയ്യാർ. കൂൾബാറുകളിൽ മാത്രമല്ല റോഡരികുകൾ ആളുകൾ കൂട്ടം ചേരുന്ന സ്ഥലങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ജ്യൂസ് വിപണി സജീവമായിട്ടുണ്ട്. ലൈം സോഡ, കുലുക്കി സർബത്ത്, സോഡാ സംഭാരം, കരിമ്പിൻ ജ്യൂസ് തുടങ്ങിയവയും ലഭ്യമാണ്. കോഴിക്കോട് പാരഗൺ ഹോട്ടലിന് സമീപത്തെ ഷേയ്ക്ക് കടയിലും മാനാഞ്ചിറയിലെ കലന്തൻസിലും ജ്യൂസ് കുടിക്കാനെത്തുന്നവരുടെ വൻ തിരക്കാണ്.

ജ്യൂസ് വില

മാമ്പഴം- 60

ചിക്കു-60

ആപ്പിൾ-60

മുന്തിരി-50

പൈനാപ്പിൾ- 50

ഓറഞ്ച്- 50

മുസംബി- 50

തണ്ണിമത്തൻ- 40