t

കോഴിക്കോട്: പണിമുടക്ക് സംസ്ഥാനത്തെ ട്രെയിൻ സർവീസിനെ കാര്യമായി ബാധിച്ചില്ല. യാത്രക്കാർ കുറവായിരുന്നു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ എല്ലാ ട്രെയിനുകളും പതിവുപോലെ സർവീസ് നടത്തിയതായി അധികൃതർ പറഞ്ഞു. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ സംവിധാനം ശക്തമാക്കി. ചില സ്റ്റേഷനുകൾക്ക് മുന്നിൽ സമരാനുകൂലികൾ പ്രകടനം നടത്തി.