1
നാട്ടുകാരുടെ നേതൃത്വത്തിൽ മൂരാട് പാലത്തിലെ കുഴികക്കുഴികൾ റിപ്പയർ ചെയ്യുന്നു.​

പയ്യോളി: പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴികളടച്ച് മാതൃകയായിരിക്കുകയാണ് മൂരാട് നിവാസികൾ.

കാലങ്ങളായി മൂരാട് പാലത്തിലെ ഗതാഗത കുരുക്കിന് കാരണമായ കുഴികളാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ അറ്റകുറ്റപണി നടത്തി നന്നാക്കിയത്. ദിവസേനെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്ക് അപകട ഭീക്ഷണിയായിരുന്നു. റോഡിലെ കുഴികളടയ്ക്കാൻ നാട്ടുകാർ തീരുമാനിച്ചതോടെ ദേശീയ പാത പാലം നിർമ്മാണ കരാർ ഏറ്റെടുത്ത ഹരിയാന ഇ 5 ഇൻഫ്രാസ്ട്രക്ചർ കമ്പനി അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സിങ്ങും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകി. മുൻപും കുഴികൾ രൂപപ്പെട്ടു ഗതാഗതതടസത്തിനു കാരണമായപ്പോൾ നാട്ടുകാർ റിപ്പയർ നടത്തിയിരുന്നു. വടക്കേ വയലിൽ രാമചന്ദ്രൻ, ശോഭൻ മൂരാട് എന്നിവരുടെ നേതൃത്വത്തിൽ പ്രമോദ് എടവലത്ത്, പി.ടി വിജയൻ, കെ.എം റിനീഷ്, രഞ്ചിത്ത്, ഷിജു, ലനീഷ് കയ്യിൽ, ഇബ്രാഹിം പാലയാട്ടുനട, പി ടി രമേശൻ, ദിലീപ് മൂരാട്, കെ എൻ നാരായണൻ, വിവേക് മൂരാട് എന്നിവരാണ് റോഡ് അറ്റകുറ്റപണികൾക്ക് ചുക്കാൻ പിടിച്ചത്. ട്രാഫിക് നിയന്ത്രണങ്ങൾക്കും മറ്റു സൗകര്യങ്ങളുമൊരുക്കി പയ്യോളി, വടകര പൊലീസും കൂടെ നിന്നപ്പോൾ വളരെ വേഗത്തിൽ ജോലി പൂർത്തീകരിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിൽ മൂരാട് പാലത്തിലെ കുഴികക്കുഴികൾ റിപ്പയർ ചെയ്യുന്നു.