കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിലെ രണ്ടു ലക്ഷം കോടിയുടെ സ്വത്തു തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ ആരോപണവിധേയരായ രണ്ട് മെമ്പർമാരെയും മാറ്റി നിറുത്തണമെന്ന് വഖഫ് സംരക്ഷണ ഏകോപന സമിതി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം.മുഹമ്മദ് കാസിം കോയ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷബീർ ചെറുവാടി, വഖഫ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ കെ.വി മോയിൻ ബാപ്പു എളമരം തുടങ്ങിയവർ പങ്കെടുത്തു.