ബാലുശ്ശേരി: പണിമുടക്കിലും അന്നംമുടക്കാതെ സർവോദയം ട്രസ്റ്റ്. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വിശപ്പ് രഹിത ബാലുശ്ശേരി പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ ബാലുശ്ശേരി സർവോദയം ട്രസ്റ്റ് ബാലുശ്ശേരി ടൗണിലും താലൂക്ക് ആശുപത്രിയിലും പൊതിച്ചോർ വിതരണം ചെയ്തത്. 20 വീട്ടുകാരിൽ നിന്ന് അഞ്ച് പൊതിച്ചോറുകൾ വീതം സമാഹരിച്ചാണ് പൊതുപണിമുടക്ക് ദിനത്തിലും പദ്ധതി തുടർന്നത്. ഇന്നും തുടരും. മറ്റു ദിവസങ്ങളിൽ ഹോട്ടലുകളിലേക്ക് ടോക്കൺ നൽകലായിരുന്നു. കെ.പി.മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, കുന്നോത്ത് മനോജ്, ഷംസീർ പി എന്നിവർ നേതൃത്വം നൽകി.