കുന്ദമംഗലം: പണിമുടക്കിൽ വ്യാപാരി സംഘടന കടകൾ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുന്ദമംഗലം അങ്ങാടിയിൽ ഇന്നലെയും കടകൾ അടഞ്ഞുതന്നെ. തലേദിവസത്തെ വാർത്തകേട്ട് സാധനങ്ങൾ വാങ്ങുവാൻ അങ്ങാടിയിലെത്തിയവക്ക് മടങ്ങേണ്ടിവന്നു. കുന്ദമംഗലത്തെ പെട്രോൾ പമ്പുകളും തുറക്കാത്തതിനാൽ വാഹനഉടമകളും പ്രയാസത്തിലായി. ആക്രമിക്കുന്ന തരത്തിലേക്ക് സമരാനുകൂലികൾ വരുന്നതിനാലും ആവശ്യമായ പൊലീസ് സംരക്ഷണം ലഭിക്കാത്തതുമാണ് കടകൾ തുറക്കാതിരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂണിറ്റ് പ്രസിഡന്റ് എം.ബാബുമോൻ പറഞ്ഞു.