കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനരംഗത്ത് ലോകാരാദ്ധ്യനായ ഡോ.പൽപ്പു സ്വീകരിച്ച ശൈലി മികച്ച മാതൃകയാണെന്ന് ഡി.എം.ഒ ഡോ.പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.
വെള്ളിപറമ്പ് ശ്രീനാരായണഗുരു മന്ദിരം ഹാളിൽ ഡോ.പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ചെയർമാൻ പി.സി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി ബിന്ദു മലപ്പറമ്പ് വനിതാസംഘം സെക്രട്ടറി നിതിനീ പത്മകുമാർ മാങ്കാവ്, ഉണ്ണി കരിപ്പാലി, ശശി ബേപ്പൂർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് സത്യൻ സ്വാഗതവും വെള്ളിപറമ്പ് ശാഖാ സെക്രട്ടറി നിമിഷ നന്ദിയും പറഞ്ഞു.