മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവം പ്രമാണിച്ച് മാനന്തവാടി താലൂക്കിനെ ഒഴിവാക്കിയതിനാൽ ദേശീയ പണിമുടക്ക് മാനന്തവാടിയെ ബാധിച്ചില്ല. രണ്ടു ദിവസവും സ്വകാര്യ ബസ്സുകളും കെ.എസ്.ആർ.ടി.സി ബസ്സുകളും ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തി. കെ.എസ് ആർ.ടി.സി പുൽപ്പള്ളിയിലേക്ക് ഉൾപ്പെടെ അധിക സർവ്വീസുകൾ നടത്തിയിരുന്നു. ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും രണ്ട് ദിവസങ്ങളിലും നടന്നു. സർക്കാർ ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കിയെങ്കിലും മാനന്തവാടി സബ്ബ് കലക്ടർ ഓഫീസിൽ ആകെയുള്ള 27 ജീവനക്കാരിൽ 9 പേർ മാത്രമാണ് ഹാജരായത്. മാനന്തവാടി താലൂക്ക് ഓഫീസിൽ 144 ജീവനക്കാരിൽ 12 പേർ മാത്രം ഹാജരായി.