കോഴിക്കോട്: കെ.റെയിലിന്റെ പേരിൽ മുന്നറിയിപ്പോ, നോട്ടീസോ ഇല്ലാതെ വീടുകളിൽ അതിക്രമിച്ച് കയറി കുറ്റി സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുമായി നീങ്ങാൻ വെസ്റ്റ് കല്ലായിയിൽ ചേർന്ന ജനകീയ കുടുംബ കൺവെൻഷൻ തീരുമാനിച്ചു.
സിൽവർലൈൻ പദ്ധതി കൊണ്ടുവരുന്നതിനു പിന്നിൽ സാമ്പത്തികചൂഷണം തന്നെയാണ് ലക്ഷ്യമെന്ന് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ച പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ആയിരങ്ങളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തി നാടിന് ആവശ്യമില്ലാത്ത പദ്ധതി അടിച്ചേല്പിക്കുകയാണ്. കെ.റെയിൽ വിരുദ്ധ സമര സമിതി നേതാവ് ടി.ടി.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആസാദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.മൊയ്തീൻകോയ, പി.ഉഷാദേവി, എസ്.കെ.അബൂബക്കർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസൽ പള്ളിക്കണ്ടി, ഒ.മമ്മു, വി.റാസിക്, എം.പി.സനോവർ, പ്രശാന്ത് കളത്തിങ്ങൽ, തെൽഹത്ത് വെള്ളയിൽ, ബ്രസീലിയ ശംസുദ്ദീൻ, സി. അബ്ദുറഹ്‌മാൻ, പി. മമ്മദ് കോയ എന്നിവർ പ്രസംഗിച്ചു. ഇ.പി. അശറഫ് സ്വാഗതവും ഇ.പി.ജാഫർ നന്ദിയും പറഞ്ഞു.