 
കോഴിക്കോട്: കെ റെയിലിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് നാളെ ലോംഗ് മാർച്ച് സംഘടിപ്പിക്കും. വൈകിട്ട് നാലിന് ദേശീയപാതയിൽ ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപത്തിനടുത്തു നിന്ന് ആരംഭിച്ച് കാട്ടിലപ്പീടികയിലെ സമരപ്പന്തൽ വരെയാണ് മാർച്ച്. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ നയിക്കുന്ന മാർച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.എബ്രഹാം, പി.എം.നിയാസ്, കെ.ജയന്ത്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവർ മാർച്ചിൽ പങ്കാളികളാകും. സമാപനസമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ സംസാരിക്കും.