വടകര: അഴിയൂർ മൂന്നാം വാർഡിൽ എസ്.വൈ.എസ് മനയിൽ യൂണിറ്റ് ആരംഭിച്ച സാന്ത്വന കേന്ദ്രം അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. റഷീദ് സഖാഫി നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ചക്ര കസേരകൾ, വാട്ടർ ബെഡ് മറ്റ് ഉപകരണങ്ങൾ എന്നിവ അർഹരായവർക്ക് സൗജന്യമായി നൽകും. വീടുകളിൽ പോയി രോഗികളെ പരിചരിക്കും. കേന്ദ്രത്തിന്റെ ധനസഹായ വിതരണം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി നിർവഹിച്ചു.കെ.പി ചെറിയ കോയ തങ്ങൾ,അസീസ് പാട്യത്ത്, സമീർ ലത്തീഫ്, റമീസ്, യൂസഫ് മുസ്‌ലിയാർ, അബ്ദുൽ റഹിമാൻ, പി.പി.നിജാസ്, ശിഹാബ് എന്നിവർ പ്രസംഗിച്ചു.