petrol
ര​ണ്ടു​ദി​വ​സ​ത്തെ​ ​പ​ണി​മു​ട​ക്കി​ൽ​ ​അ​ട​ച്ചി​ട്ട​ ​പാ​വ​മ​ണി​ ​റോ​ഡി​ലെ​ ​പെ​ട്രോ​ൾ​ ​ബ​ങ്കി​ൽ​ ​ഇ​ന്ന​ലെ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​തി​ര​ക്ക്.

കോഴിക്കോട്: രണ്ടുദിവസത്തെ പണിമുടക്ക് കഴിഞ്ഞ് വാഹനവുമായി പുറത്തിറങ്ങിയവർ ഇന്ധനം കിട്ടാതെ വട്ടംകറങ്ങി. ജില്ലയിൽ ഇന്നലെ പെട്രോൾ ബങ്കുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. സ്റ്റോക്ക് തീർന്നതിനാൽ പല ബങ്കുകളും ഉച്ചയായിട്ടും തുറക്കാത്തതിനാൽ ആളുകൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. ആംബുലൻസുകൾ ഉൾപ്പെടെ അവശ്യ വാഹനങ്ങളുടെ ഓട്ടം പ്രതിസന്ധിയിലായതോടെ പെട്രോൾ ബങ്കുകൾ തുറക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പണിമുടക്കിന്റെ രണ്ടാംദിനത്തിൽ ബങ്കുകൾ തുറന്നെങ്കിലും സ്റ്റോക്ക് തീർ‌ന്നതോടെ അടച്ചതാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. അതെസമയം ഇന്ധനവുമായി ടാങ്കർ ലോറികൾ എത്തിത്തുടങ്ങിയതിനാൽ ഇന്നത്തോടെ ക്ഷാമം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.