പേരാമ്പ്ര: കേരള പൊലീസ് അസ്സോസിയേഷൻ 37 ാമത് റൂറൽ ജില്ലാ സമ്മേളനം ഏപ്രിൽ 2 ന് പേരാമ്പ്രയിൽ നടക്കും .ടി.പി രാമകൃഷ്ണൻ എം .എൽ.എ ഉദ്ഘാടനം ചെയ്യും .ജില്ലാ റൂറൽ പൊലീസ് മേധാവി ശ്രീനിവാസ് മുഖ്യ പ്രഭാഷണം നടത്തും .
സമ്മേളനത്തോടനുബന്ധിച്ച് പുസ്തക ചലഞ്ച് പരിപാടിയും സംഘടിപ്പിക്കും. പ്രതിനിധികളിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ സമ്മേളന കാലത്ത് സർവീസിലിരിക്കെ മരണപ്പെട്ട ഗിരീഷ് എ എസ് ഐ യുടെ സ്മരണാർത്ഥം ഉള്ളേരി കൊയക്കാട് നവദീപം സാംസ്കാരിക വേദി പുതതായി ആരംഭിക്കുന ഗ്രന്ഥാലയത്തിന് കൈമാറും.