കുറ്റ്യാടി: നടുപൊയിൽ യു.പി.സ്കൂൾ എഴുപതാം വാർഷികവും വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ പി.കെ.സുരേഷിന് യാത്രയയപ്പും നാളെ വൈകിട്ട് 5 ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിക്കും. ഗ്രാൻറ് മാസ്റ്റർ ഡോക്ടർ ജി.എസ് പ്രദീപ് മുഖ്യാതിഥിയാകും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഡിജിറ്റൽ ഇല്യൂഷൻ ഡാൻസ് നൈറ്റ്, മെഗാഷോ എന്നിവ അരങ്ങേറുമെന്ന് സ്കൂൾ മാനേജർ ശശി മഠപ്പറത്ത്, പി.ടി.എ പ്രസിഡന്റ് എൻ.കെ.മുസ്തഫ, ജനറൽകൺവീനർ സി.സജീവൻ, സ്റ്റാഫ് സെക്രട്ടറി പി.പി.കുഞ്ഞമദ്, കെ പ്രമോദ് എന്നിവർ സംസാരിച്ചു.