കോഴിക്കോട് : ജില്ലയിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേർക്ക് സമ്പർക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കേരളത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 1,447 പേരെ പരിശോധനക്ക് വിധേയരാക്കി. 67 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 289 പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായി ഉള്ളത്.