കൽപ്പറ്റ: പാചകവാതക വില വർദ്ധനവിനെതിരെ വിലക്കയറ്റരഹിത ഭാരതം എന്ന പ്രതിഷേധ കൂട്ടായ്മ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്നു. കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂൾ പരിസരത്ത് നടന്ന പരിപാടി ഡി.സി.സി അദ്ധ്യക്ഷൻ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ടി.സിദ്ദിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം, ടി ജെ ഐസക്, എം.എ.ജോസഫ്, മോയിൻ കടവൻ, ജി.വിജയമ്മ, പോൾസൺ കൂവക്കൽ, സി.പി.പുഷ്പലത, പി.വിനോദ് കുമാർ, ആർ.രാജൻ, ഇ.വി.അബ്രഹാം, സാലി റാട്ടക്കൊല്ലി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പ്രതിഷേധ യോഗം
കെ.പി.സി.സി സെക്രട്ടറി എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആലിക്കൽ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനൻ. സി.കെ.രത്നവല്ലി, ടി.എ.റെജി, സാബു പൊന്നിയിൽ, പി.ഷംസുദ്ദീൻ, മാർഗരറ്റ് തോമസ്, വി.യു.ജോയി, ലൈല സജി, എം.നാരായൺ, ലേഖ രാജീവൻ എന്നിവർ പ്രസംഗിച്ചു.