asha
ആശാവർക്കർ

കോഴിക്കോട്: കൊവിഡ് കാലത്ത് സജിവമായി ആരോഗ്യ പ്രവർത്തനം നടത്തിയ ആശാവർക്കർമാരെ ആദരിച്ചു. മഹിള കോൺഗ്രസ് എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആയിഷാ കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ടി.എസ്.പ്രേമ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ അഞ്ചാം വാർഡിലെ ആശാ വർക്കർമാരായ സജിത കെ.ടി പത്മജ പൈക്കാട്ട്, ഒ.പ്രമീള, തങ്കം സുരേന്ദ്രൻ, രാധപി, പുഷപ്പാ ദീലിപ്, എന്നീ ആശാവർക്കർമാരെയാണ്
മഹിളാ കോൺഗ്രസ് അഞ്ചാം വാർഡ് (മൊകവൂർ) കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

രജുല തെറ്റത്ത്, രഞ്ജിത്ത് മീത്തിൽ, രമണി മോഹനൻ, ഷൈലജ ജയകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. ശോഭിത സ്വാഗതവും, അനിത വത്സൻ നന്ദിയും പറഞ്ഞു.