sslc
ഇ​നി​ ​ദാ​ഹം​ ​തീ​ർ​ത്തിട്ടാവാം..​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​കോ​ഴി​ക്കോ​ട് ​ഗേ​ൾ​സ് ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​വി​ശ​ക​ല​നം​ ​ചെ​യ്യു​ന്ന​തി​നി​ടെ​ ​സ​ന്തോ​ഷം​ ​പ​ങ്കി​ടു​ന്നു

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനത്തിലെ ഭാഷാ പരീക്ഷ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതായി. നിലവാരം പുലർത്തിയ ചോദ്യങ്ങളായിരുന്നുവെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തി. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ നിന്ന് ഒരുപോലെ ചോദ്യങ്ങൾ വന്നെങ്കിലും പ്രയാസമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യയന വർഷത്തിന്റെ പകുതിയിലേറെയും ഓൺലൈൻ ക്ലാസുകളായതിനാൽ നേരിയ പിരിമുറുക്കത്തോടെയായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ ഹാളിലെത്തിയത്. 43743 കുട്ടികളാണ് 187 സെന്ററുകളിലായി പരീക്ഷ എഴുതിയത്. 22001 പെൺകുട്ടികളും 23776 ആൺകുട്ടികളും പരീക്ഷ എഴുതിയത്.