tt
എൻ.ജി.ഒ. അസോസിയേഷൻ താമരശ്ശേരി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ലീവ് സറണ്ടർ സംരക്ഷണ ദിനാചരണം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തുടർച്ചയായി മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി പറഞ്ഞു. വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന സാഹചര്യത്തിൽ കുടിശ്ശിക ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത് ജീവനക്കാരോട് കാട്ടുന്ന നെറികേടാണെന്നും ഇക്കാര്യത്തിൽ ഇടത് പക്ഷ സർവീസ് സംഘടനകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീവ് സറണ്ടർ തടഞ്ഞ് സർക്കാർ വീണ്ടും ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് സിവിൽ സ്റ്റേഷനിൽ നടത്തിയ ലീവ് സറണ്ടർ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ. ഫവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.അരുൺ, ട്രഷറർ ബി.സി.സാജേഷ്, കെ.ബിന്ദു ,കെ.കെ.ഷൈജേഷ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ഉണ്ണിക്കണ്ണൻ, കെ.കൃഷ്ണൻകുട്ടി ,കെ.ബീന, സി.ജി.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.