കുന്ദമംഗലം : പ്രവൃത്തി പൂർത്തീകരിച്ച കുന്ദമംഗലം അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. റോഡിനായി 14 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, മുക്കം നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി. ചാന്ദ്‌നി തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ ഹൈവേ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ പി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.