കുന്ദമംഗലം: കളരിക്കണ്ടി എ.എൽ.പി .സ്കൂളിൽ എൽ.എസ്.എസ്. വിജയികൾക്കുള്ള അനുമോദനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. എം.എൽ.എ. അഡ്വ. പി ടി.എ റഹീം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഷാബുരാജ് പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധനാദ്ധ്യാപിക റീജ, ദീർഘകാലം പാചക തൊഴിലാളിയായി സേവനം അനുഷ്ഠിച്ച മാളു അമ്മ, കെ.ജി സെക്ഷനിൽ നിന്ന് മാറി പോവുന്ന ഗീത എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ചു. കുന്ദമംഗലം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷിയോലാൽ നൊച്ചിയിൽ മുഖ്യാത്ഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പോൾ കെ.ജെ ഉപഹാര സമർപ്പണം നടത്തി. മാനേജ്മെന്റ് പ്രതിനിധി അഡ്വ: സിദ്ധിഖ്, ടി.കെ. ഹിതേഷ് കുമാർ, ഗിരീഷ് കുമാർ. വി.കെ, സജിൽ, എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രമണി സ്വാഗതവും ഷീന നന്ദിയും പറഞ്ഞു.