abudulrafqe
അബ്ദുൽ റഫീഖ്

ചാലിയം: വട്ടപ്പറമ്പ് ക്രസൻ്റ് സ്കൂളിന് സമീപം 'പ്ലസന്റി"ൽ പരേതനായ മേലേവീട്ടിൽ മുഹമ്മദ് കോയ ഹാജിയുടെ മകൻ പലാക്കയിൽ അബ്ദുൾറഫീഖ് (58) നിര്യാതനായി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, ബേപ്പൂർ മണ്ഡലം കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായിരുന്നു.

ഭാര്യ: നൂർജഹാൻ. മകൾ: ഫർസാന, സഹോദരങ്ങൾ: അബ്ദുൽ നസീർ ( ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂൾ, ചാലിയം ) നൗഷാദ്, റുഖിയ്യ ബീവി, മഹറുന്നീസ, ലൈല, സാബിറ (ക്ലാർക്ക്, ഗവ. കോളേജ് ഓഫ് നഴ്സിംഗ് കോഴിക്കോട് മെഡിക്കൽ കോളേജ് ), പരേതയായ ആരിഫ.