വൈക്കം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും ആക്ഷൻ കൗൺസിൽ ഓഫ് സ്​റ്റേ​റ്റ് സർവീസ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെയും താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ നടന്ന കൺവൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മി​റ്റി അംഗം എസ്.പി സുമോദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ അനിൽകുമാർ, എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി പ്രൊഫ. ടോമി ജോസഫ്, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി രാജേഷ്, കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി സുനിൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ആർ സുരേഷ്, കെ.പി ദേവസ്യ, എൻ സുദേവൻ, എം.ജി ജയ്‌മോൻ, സി.ബി ഗീത എന്നിവർ പ്രസംഗിച്ചു.