
കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് വുമൺസ് ട്രാവൽ വീക്ക് എന്ന പരിപാടിയുടെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വണ്ടർലാ വാട്ടർതീം പാർക്കിലേക്ക് ടൂർ സംഘടിപ്പിക്കുന്നു. 525 രൂപ പ്രവേശന ഫീസ് ഉൾപ്പടെ 900 രൂപയാണ് നിരക്ക്. ഈ സർവീസ് വനിതകൾക്ക് മാത്രമാണ് . മറ്റ് ചെലവുകൾ യാത്രക്കാർ പ്രത്യേകം കരുതണം. രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 94958 76723, 85478 32580, 0481 2562908 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ അഞ്ച് വരെ ബന്ധപ്പെടാം.