കോട്ടയം: കൂട്ടിക്കൽ, ഏന്തയാർ, മുണ്ടക്കയം മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും വീടും ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ഇലക്ട്രിക് വെൽഡിംഗ് വർക്ക് ഷോപ്പുടമകളുടെ സംഘടനയായ കെ.ഐ.എഫ്.ഇ.യു.എ (കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിലുകൾ, കസേരകൾ, മേശകൾ തുടങ്ങി എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങൾ നൽകും. വ്യാഴാഴ്ച രാവിലെ 10ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കെ.ഐ.എഫ്.ഇ.യു.എ ജില്ലാ പ്രസിഡന്റ് സി.ജി അജികുമാർ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി.ജി അജികുമാർ, ട്രഷറർ കെ.കെ ദിലീപ്കുമാർ, റെജിമോൻ സി.മാത്യു, എസ്.ബിജു, പി.കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.