bhoomi

മു​ണ്ട​ക്ക​യം: പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് റോ​ഡ് നി​ർ​മാ​ണ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ. ചെ​ളി​ക്കു​ഴി-​പാ​റേ​ൽ അ​മ്പ​ലം കോ​ള​നി റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള കൃ​ഷി​ഭ​വ​ൻ റോ​ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലു​ള്ള വ​ഴി​യി​ലൂ​ടെ​യാ​ണ് നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കുള്ള സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​വു​കമാത്രമാണ് ചെയ്യുന്നത്. ചി​ല​യാ​ളു​ക​ൾ തെ​റ്റി​ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തു​കയാണ്. പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്രംവ​ക ഒ​രുനു​ള്ളു സ്ഥ​ലം പോ​ലും പു​തി​യ റോ​ഡി​ന് എടുക്കില്ലെന്ന് റോഡു നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​കു​മാ​ർ, ഉ​ഷാ മ​ന്ദി​രം, പി.​കെ. സു​ഹാ​സ് എ​ന്നി​വ​ർ അറിയിച്ചു.