
കാഞ്ഞിരമറ്റം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സ്‌കൂൾ കുട്ടികൾക്കുള്ള യോഗ പരിശീലനം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ. എബ്രഹാം ഏരിമറ്റം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റും വാർഡ് മെമ്പറുമായ മാത്തുക്കുട്ടി ഞായർകുളം, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു അനിൽകുമാർ, മെമ്പർ കെ.കെ. രഘു, സ്‌കൂൾ പ്രഥമ അദ്ധ്യാപിക സിസ്റ്റർ ലിസ, ഗവൺമെന്റ് ആയുർവേദ ഡോക്ടർ ധന്യ ഗോപാലൻ, യോഗ പരിശീലകൻ അനൂപ് കെ .ജോൺ കിഴക്കേകൊഴുവനാൽ, എബിൻ സുനിൽ എന്നിവർ സംസാരിച്ചു.