രാമപുരം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാമപുരം ഗവ.ആശുപത്രിയിൽ മുഴുവൻ സമയ ചികിത്സ ഉറപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ എക്‌സ്‌റേ യൂണിറ്റ് , ഡയാലിസിസ് യൂണിറ്റ് എന്നിവ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മത്തച്ചൻ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉഴുന്നാലിൽ മുഖ്യപ്രഭാഷണം നടത്തി. രാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ ജോസ് ഉഴുന്നാലിൽ, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കുമ്പളത്ത്, ബേബി കടുകംമാക്കൽ, അവിരാച്ചൻ മുല്ലൂർ, മാത്യുകുട്ടി തെങ്ങുംപിള്ളിൽ, ഓസ്റ്റ്യൻ ഈന്തനാൽ, സാവിയോ തോട്ടുങ്കൽ, ജോണി തച്ചൂർ, സിബി മേലേവീട്ടിൽ, ജോർജ് തെങ്ങുംപിള്ളി, തോമാച്ചൻ ചാലിൽ, ഗസ്സി ഇടക്കര, ബെന്നി തേവർകുന്നേൽ, മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.