jayaraj

പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠനാവശ്യത്തിനായി യുക്രെയിനിൽ പോയ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ അവരുടെ വീടുകളിലെത്തി ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സന്ദർശിച്ചു. റിനോഷ് മിറ്റി തോമസ്, ബെൻസി മരിയ സജി, അഫ്‌സാന അഷ്‌റഫ്, അനീറ്റ സെബാസ്റ്റ്യൻ, മേഘാ മരിയാ തോമസ് എന്നിവർ ആണ് യുക്രെയിനിൽ പഠനത്തിനായി പോയിട്ടുള്ളത്. സംസ്ഥാന സർക്കാർ മലയാളികൾക്കായി ഏറ്റവും മികച്ച രീതിയിൽ സഹായ സഹകരണങ്ങൾ ചെയ്തു വരുന്നുണ്ടെന്നും എംബസിയുമായി ബന്ധപ്പെട്ട് കഴിവതും വേഗം നാട്ടിലെത്തുന്നതിനുള്ള സഹായങ്ങൾ നൽകുമെന്നും ചീഫ് വീപ്പ് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.