വയല:വയല ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 5 മുതൽ 10 വരെ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 1131ാം നമ്പർ വയല ശാഖാ ഭാരവാഹികളായ പ്രസിഡന്റ് പി.ടി അനിൽകുമാർ, സെക്രട്ടറി എ.ഡി സജീവ്, വൈസ് പ്രസിഡന്റ് ടി.കെ സജി എന്നിവർ അറിയിച്ചു. ഗോപുര സമർപ്പണം 6ന് വൈകിട്ട് നടക്കുന്ന സമ്മേളനത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പള്ളി നിർവഹിക്കും.
5ന് രാവിലെ 8.30ന് പഞ്ചവിംശതി കലാശാഭിഷേകം, വൈകിട്ട് 5ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം, തുടർന്ന് 6.30 നും 7 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ബാബു ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.15ന് നാമാർച്ചന. 6ന് രാവിലെ 8.30ന് കലാശാഭിഷേകം, ശ്രീഭൂതബലി, വൈകിട്ട് 6.30ന് സി കേശവൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ അരവിന്ദൻ ശ്രീശൈലത്തിന്റെ വസതിയിൽ നിന്നും താലപ്പൊലി ഘോഷയാത്ര, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന സമ്മേളന യോഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര ഗോപുര സമർപ്പണം നടത്തും. ചടങ്ങിൽ മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.പി സെൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ശാഖ പ്രസിഡന്റ് അനിൽകുമാർ പി ടി, സെക്രട്ടറി എ. ഡി.സജീവ്, വൈസ് പ്രസിഡന്റ് ടി.കെ സജി എന്നിവർ പ്രസംഗിക്കും.
7, 8 തിയതികളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾ. 9ന് രാവിലെ 8.30ന് കാഴ്ചശ്രീബലി, രഥത്തിൽ എഴുന്നള്ളത്ത്, വൈകിട്ട് 5.30ന് രഥത്തിൽ എഴുന്നള്ളത്ത്, പൂമൂടൽ, 9.30ന് പള്ളിവേട്ട.
10ന് രാവിലെ 10.30ന് അനൂപ് വൈക്കം നയിക്കുന്ന പ്രഭാഷണം, 1ന് പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞു 3.30ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 5.30ന് ഞരളപ്പുഴ ശ്രീധർമ്മശാസ്ത ക്ഷേത്ര കുളത്തിൽ ആറാട്ട്, 6ന് ആറാട്ട് രഥകാവടി ഘോഷയാത്ര എന്നിവ നടക്കും