കോട്ടയം: യുക്രെയിനിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് തുടർപഠനത്തിന് ആവശ്യമായ സംവിധാനം സർക്കാർ ഒരുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ടിന്റെ (എം) നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റ് അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് , പ്രൊഫ. ലോപ്പസ് മാത്യൂ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോർജ്കുട്ടി അഗസ്തി, ബാബു ജോസഫ്, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, അഡ്വ. ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി, എൽബി കുഞ്ചിറക്കാട്ട്, ബിട്ടു വൃന്ദാവൻ,അബേഷ് അലോഷ്യസ്, എസ് അയ്യപ്പൻപിള്ള, ജിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.