വടവാതൂർ: വടവാതൂർ ഡംപിംഗ് യാഡിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കോട്ടയം അഗ്നിശമനസേനയിലെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു. യാഡിൽ തീപിടിത്തം പതിവാണെന്നും ഇത് മൂലം അന്തരീക്ഷം മലിനമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സാമൂഹ്യവിരുദ്ധർ മനപൂർവം തീയിടുന്നതാണെന്നും സേനാംഗങ്ങൾ പറഞ്ഞു.