police

മുണ്ടക്കയം: ചോറ്റി ക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവത്തിനെത്തിയ വീട്ടമ്മയോട് അശ്ളീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ.യെയും മര്‍ദ്ദിച്ച കേസിൽ ചോറ്റി വട്ടത്തറ ജയമോഹനെ (ജയന്‍-47) പൊലീസ് അറസ്റ്റു ചെയ്തു. ഞര്‍ക്കാട് വടക്കേചെരുവില്‍ ഹരി, ഭാര്യ രാഖി, പിതാവ് സോമന്‍ എന്നിവര്‍ കാവടി ഘോഷയാത്ര കാണുന്നതിന് എത്തിയതാണ്. ഇതിനിടെ ചൂടുമൂലം ഇവർ കടയുടെ വരാന്തയില്‍ കയറി നിന്നത് ഇഷ്ടപ്പെടാതിരുന്ന ജയന്‍ അശ്ലീല ചുവയില്‍ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത് ചോദ്യം ചെയ്ത ഹരിയേയും പിതാവിനെയും ജയനും കൂട്ടുകാരനും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ എസ്.ഐ ലാലു ജയനെ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോകാൻ ശ്രമിച്ചത് കൈയ്യാങ്കളിക്കിടയാക്കി. പരിക്കേറ്റ എസ്.ഐ. മുണ്ടക്കയത്തും യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലും ചികില്‍സ തേടി. സംഭവം അറിഞ്ഞ് സി.ഐ. ഷൈന്‍ കുമാർ എത്തി ജയനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി.