കോട്ടയം: പത്രപ്രവർത്തന ഇതിഹാസമായിരുന്ന എടത്തട്ട നാരായണന്റെ ജീവചരിത്രം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടയം പ്രസ് ക്ലബിൽ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മഹേഷ് വിജയൻ എടത്തട്ടയ്ക്ക് നൽകി പ്രകാശനം ചെയ്യും. മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ , പ്രസ്സ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, കവിയും പത്രപ്രവർത്തകനുമായ ഡി. സന്തോഷ് എന്നിവർ സംസാരിക്കും.