കോട്ടയം: ജില്ലാ ക്ഷീര കർഷക സംഗമം കുര്യനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7ന് പതാക ഉയർത്തൽ, ഉരുക്കളുടെ രജിസ്‌ട്രേഷൻ,കന്നുകാലി പ്രദർശന മത്സരം എന്നിവ നടക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിക്കും. ഉരുക്കളുടെ മൂല്യനിർണ്ണയം ഗവ്യജാലകം, ക്ഷീര കർഷക സംവാദം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ആദരിക്കൽ, സഹകരണ ശില്പശാല അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.


4ന് ക്ഷീരകർഷക സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനം ഉദ്ഘാടനവും സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കലും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ ആമുഖപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. മാണി സി.കാപ്പൻ എം.എൽ.എ ക്ഷീര കർഷകരെ ആദരിക്കലും സി.കെ ആശ എം.എൽ.എ സമ്മാന വിതരണവും ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ ധനസഹായ വിതരണവും ചികിത്സാസഹായ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അവാർഡ് വിതരണവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ യുവ കർഷകരെ ആദരിക്കലും ബെൽജി ഇമ്മാനുവേൽ തീറ്റപ്പുൽ കൃഷിത്തോട്ടം അവാർഡ് വിതരണവും ഡോ.സിന്ധുമോൾ ജേക്കബ് ക്ഷീരസംഘത്തെ ആദരിക്കലും നിർവഹിക്കും.