
കോട്ടയം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭക ഉച്ചകോടിയുടെ ഉദ്ഘാടനം അഞ്ചിന് രാവിലെ 9.30ന് പാലാ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
340 ൽ പരം ഐ.ഇ.ഡി.സി കളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും. ഏഴ് സ്ഥലങ്ങളിലായി നടക്കുന്ന സംരംഭ ഉച്ചകോടിയിൽ വിദഗ്ദ്ധർ ക്ലാസ് നയിക്കും. സ്റ്റാർട്ടപ്പ് മിഷൻ 2021-ൽ നടത്തിയ ഇന്നോവടെറസ് പ്രീമിയർ ലീഗിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അവരുടെ ആശയങ്ങളും ക്യാമ്പസുകളിൽ രൂപംകൊണ്ടിട്ടുള്ള സ്റ്റാർട്ടപ്പുകളുടെ പ്രദർശനവും ടെക്‌നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ കമ്മ്യൂണിറ്റികളുടെ പ്രദർശനവും ഉച്ചകോടിയിൽ അവതരിപ്പിക്കും.