മുണ്ടക്കയം: ഒടുവിൽ അജിതയുടെ കാത്തിരിപ്പിന് ഫലമുണ്ടായി. ദുരിതം തിരിച്ചറിഞ്ഞ് റേഷൻ കാർഡ് വീട്ടിലെത്തിച്ചു നൽകി അധികൃതർ. തളർവാത രോഗത്തെത്തുടർന്ന് 17 വർഷമായി കിടപ്പുരോഗിയാണ് വണ്ടൻപതാൽ മലയിൻകുന്നേൽ അജിത. റേഷൻകാർഡ് ഇല്ലാത്തതുമൂലം മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. സെബാസ്റ്റൻ ചുള്ളിത്തറയും, വാർഡ് മെമ്പർ ബെന്നി ചേറ്റുകുഴിയും താലൂക്ക് സപ്ലൈ അധികൃതരുമായി ബന്ധപ്പെടുകയും കാർഡ് വേഗത്തിൽ ലഭ്യമാക്കുകയുമായിരുന്നു. താലൂക്ക് സപ്ലേ ഓഫീസർ ടി.ബി സത്യപാലൻ അജിതയുടെ വീട്ടിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈമാറി. റേഷൻ ഇൻസ്‌പെക്ടർമാരായ സജികുമാർ പി.ബി, പഞ്ചായത്ത് അംഗങ്ങളായ ജിനീഷ് മുഹമ്മദ്, സൂസമ്മ മാത്യൂ, സിനമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, പൊതുപ്രവർത്തകരായ അരുൺ കോക്കാപ്പള്ളി, രഞ്ജിത്ത് കുര്യൻ, നസീർ പി.എസ്, പ്രദേശവാസികളായ അരുൺ കുമാർ, ആശ ഓമനക്കുട്ടൻ, കുഞ്ഞമ്മ ബെന്നി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അവിവാഹിതയാണ് അജിത.