deposit

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ജില്ലാതല നിക്ഷേപ സംഗമം നടത്തും. ഹോട്ടൽ ഐഡയിൽ നടത്തുന്ന സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ലീഡ് ജില്ലാ മാനേജർ ഇ.എം. അലക്‌സ്, കെ.എസ്.എസ്.റ്റി.എ. പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, മാനേജർ വി.ആർ. രാകേഷ് എന്നിവർ പങ്കെടുക്കും. പദ്ധതികൾ , സംരംഭ മേഖലകൾ, സാദ്ധ്യതകൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദീകരിക്കും.