തിരുവഞ്ചൂർ: ചമയംകര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നാളെ നടക്കും. രാവിലെ 8.10ന് പൊങ്കാല അടുപ്പിൽ അഗ്‌നി പകരുന്ന താന്ത്രികാചാര്യൻ കേശവം വിനോദ് തന്ത്രിയെ ദേവസ്വം ട്രസ്റ്റ് ചെയർമാൻ വിജയൻ കല്ലേമാക്കൽ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് സമ്മേളനം അമയന്നൂർ ഗോപി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും .കേശവം വിനോദ് തന്ത്രി ദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തും. സുനിൽ വള്ളപ്പുര, ഷാജൻ ചമയംകര, സുരേന്ദ്രൻ ചമയംകര എന്നിവർ സംസാരിക്കും. 9ന് പൊങ്കാല അടുപ്പിൽ അഗ്‌നിപകരും.10ന് പൊങ്കാല നിവേദ്യം, വൈകിട്ട് 7.30ന് സർപ്പബലി. അഞ്ചിന് രാവിലെ 10ന് സഹസ്രകലശ പൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 10ന് ശ്രീഭൂതബലി, തുടർന്ന് പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട്. ആറിന് രാവിലെ 7.30ന് സർപ്പംപാട്ട്, 12.30ന് മഹാഅശ്വതിപൂജ, ഒന്നിന് ആറാട്ട് സദ്യ, ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ട് ബലി, തുടർന്ന് ആറാട്ട് പുറപ്പാട്, 7നും 7.30നും മദ്ധ്യേ നീറിക്കാട് പഴുമാലിക്കടവിൽ ആറാട്ട്. തുടർന്ന് ദീപാരാധന, തിരികെ എഴുന്നള്ളിപ്പ്, വരവേൽപ്പും വെടിക്കെട്ടും. കൊടിയിറക്ക്.