കോട്ടയം : ശിവഗിരിയിൽ ഏപ്രിൽ 16,17,18 തീയതികളിൽ നടക്കുന്ന ശ്രീ ശാരദാ പ്രതിഷ്ഠയുടെ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി മണ്ഡലങ്ങളിലും യൂണിറ്റ് തലങ്ങളിലും ശ്രീനാരായണ ധർമ്മ മീമാംസ പരിഷ്ത്തുകൾ സംഘടിപ്പിക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും രാഷ്ട്രീയ സാമൂഹിക പ്രമുഖരെയും പങ്കെടുക്കും. ജില്ലാതല സമാപന പരിഷത്ത് ഏപ്രിൽ ആദ്യവാരം കോട്ടയത്ത് നടത്തും.
ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.റ്റി.സി. കോട്ടയം ഡിപ്പോയിൽ നിന്നും രാവിലെ 6.50 നു പുറപ്പെട്ട് 10.30ന് ശിവഗിരിയിലെത്തി 11.30 ന് മടങ്ങിപ്പോരുന്ന ബസ് ചെമ്പഴന്തി വരെ നീട്ടി തിരികെ 2.30ന് ശിവഗിരിയിൽ എത്തി ഗുരുപൂജക്കു ശേഷം ഭക്തരുമായ മടങ്ങാവുന്ന രീതിയിൽ സമയം ക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സഭ കേന്ദ്ര ഉപദേശ സമിതി അംഗം ആർ. സലിംകുമാർ ,കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ പി. കമലാസനൻ , ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംമ്പുറം ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.